ജോലി ഒഴിവ് അസിസ്റ്റന്റ് പ്രൊഫസർ
തൃശൂർ ചുവന്നമണ്ണ് വഴുക്കുമ്പാറയിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം ഡിപ്പാർട്ട്‌മെന്റിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ കുറഞ്ഞത് 60 % മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അദ്ധ്യാപന അഭിരുചിയുള്ളവർക്ക് മുൻഗണന. സർവ്വീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.sngcollegevazhukumpara.org എന്ന വെബ്‌സൈറ്റിലോ 9496241004, 9072324336, 9072324335 എന്ന നമ്പറിലോ ബന്ധപ്പെടുക. Email ID: sncollegevazhukumpara@gmail.com. ഈമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി 21.12. 2021 ആണ്.
വെറ്ററിനറി സർജന്മാരെ നിയമിക്കുന്നു
തൃശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വിവിധ ബ്ലോക്ക് പ്രദേശങ്ങളിലേയ്ക്ക് രാത്രി കാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിനായി (വൈകീട്ട് 6 മുതൽ രാവിലെ 6 മണി വരെ) ഓരോ വെറ്ററിനറി സർജന്മാരെ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം 90ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. വെറ്ററിനറി സർജനായി നിയമിക്കപ്പെടുന്നതിനുളള യോഗ്യത വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകും. താൽപ്പര്യമുളളവർ തൃശൂർ അയ്യന്തോൾ സിവിൽ സ്‌റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഡിസംബർ 20 ന് രാവിലെ 10.30 മണിയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 0487 2361216
0 Comments