കണ്ണാറ. തിരുവനന്തപുരത്ത് വെച്ച് നടന്ന സിവിൽ സർവ്വീസ് സ്റ്റേറ്റ് മീറ്റിൽ പങ്കെടുത്ത കണ്ണാറ സ്വദേശിനി അമ്പിളിക്ക് സ്വർണ്ണമെഡൽ. തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ പങ്കെടുത്ത അമ്പിളി 100 മീറ്റർ ഓട്ടത്തിലാണ് സ്വർണ്ണ മെഡൽ നേടിയത്. റിലേ മത്സരത്തിൽ വെള്ളി മെഡലും നേടി. പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ക്ലാർക്കായ അമ്പിളി കണ്ണാറ കിടങ്ങൻ വീട്ടിൽ ലെനിന്റെ ഭാര്യയാണ്. മക്കൾ: ഇമ്മാനുവേൽ, നഥാനിയേൽ.
0 Comments