പട്ടിക്കാട്. പാണഞ്ചേരി ലയൺസ് ക്ലബ്ബിന്റെ ക്രിസ്മസ് പുതുവൽസരാഘോഷങ്ങളുടെ ഭാഗമായി 50 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി. റിജ്യണൽ ചെയർമാൻ പ്രീജു ആന്റണി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഫിലോമിന മാത്യു അധ്യക്ഷയായി. സോണൽ ചെയർമാൻ എം.വി നെൽസൺ, ലയൺ മെന്റർ എം.ജി ഭാസ്‌ക്കരൻ, പാണഞ്ചേരി ലയൺസ് ക്ലബ്ബ് സെക്രട്ടറി ഷീജ ഷാജി, ട്രഷറർ രാജി ജോയ് എന്നിവർ പ്രസംഗിച്ചു.
0 Comments