പട്ടിക്കാട്. തമ്പുരാട്ടിപ്പടിയിൽ നിന്നും പട്ടിക്കാട് ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡിന്റെ പണികൾ ഒരു മാസത്തിനകം പൂർത്തിയാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. പാറ പൊട്ടിക്കുന്ന പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. സർവ്വീസ് റോഡിന്റെ മറ്റു ഭാഗങ്ങളിലെ പണികൾ പൂർത്തിയായിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ ഈ ഭാഗത്തെ റോഡിന്റെ പണികൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇതോടെ സർവ്വീസ് റോഡിന്റെ പണികൾ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധ സമരങ്ങളും നടന്നു. ഇതേ തുർന്ന് ഒന്നര മീറ്റർ വീതിയിൽ ഈ ഭാഗത്തെ സർവ്വീസ് റോഡ് നിർമ്മിച്ചെങ്കിലും റോഡിലേക്ക് നിരന്തരമായി മണ്ണിടിഞ്ഞു വീണത് മൂലം റോഡ് സഞ്ചാരയോഗ്യമല്ലാതായി. എന്നാൽ നിലവിൽ വനഭൂമി വിട്ടുകിട്ടിയതോടെ തമ്പുരാട്ടിപ്പടിയിൽ നിന്നും വരുന്ന സർവ്വീസ് റോഡിന്റെ അതേ വീതിയിൽ തന്നെ ഈ ഭാഗവും പണിത് തമ്പുരാട്ടിപ്പടി പട്ടിക്കാട് സർവ്വീസ് റോഡ് സഞ്ചാരയോഗ്യമാക്കാൻ സാധിക്കുമെന്ന് കമ്പനി പിആർഒ അജിത് പ്രസാദ് പറഞ്ഞു.
0 Comments