മണ്ണുത്തി. ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി 'വിജയ് ദിവസ്' സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.സി അഭിലാഷിന്റെ അധ്യക്ഷതയിൽ നടന്ന സുവർണ്ണ ജൂബിലി ചടങ്ങിൽ വെച്ച് ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്ത മണ്ണുത്തി സ്വദേശി സുബേദാർ മേജർ കെ.കെ ഉണ്ണികൃഷ്ണനെ മുൻ എംഎൽഎ എം.പി വിൻസന്റ് ആദരിച്ചു. 13 ദിവസം കൊണ്ട് പാക്കിസ്ഥാനെ പരാജയപ്പെടുത്തി ലോക ഭൂപടത്തിൽ ബംഗ്ലാദേശ് എന്ന ഒരു പുതിയ രാജ്യം സൃഷ്ടിക്കാൻ കഴിഞ്ഞത് ഇന്ദിരാ ഗാന്ധിയുടെ
രാഷ്ട്രീയ, സൈനിക, നയതന്ത്ര പാടവത്തിന് മികച്ച ഉദാഹരണമാണെന്ന് എം.പി വിൻസന്റ് പറഞ്ഞു. മലയാള മനോരമ റിപ്പോർട്ടർ എം.ജെ സിജു ബംഗ്ലാദേശ് വിമോചനത്തെ കുറിച്ച് പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം.എൽ ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ എം.യു മുത്തു, ബാബു തോമസ്, കെ.പി ചാക്കോച്ചൻ, ജേക്കബ് പോൾ, കോൺഗ്രസ് നേതാക്കളായ ബിന്ദു കാട്ടുങ്ങൽ, കെ എം പൗലോസ് ബെന്നി കദളിക്കാട്ടിൽ, സണ്ണി വാഴപ്പിള്ളി, രാജേഷ് കുളങ്ങര തുടങ്ങിയവർ സംസാരിച്ചു. ടി വി തോമസ്, ഇ.ആർ വിബിൻ, ടി.പി മാധവൻ, ശ്രീനി കുളങ്ങര, എം.എം ബഷീർ, വത്സരാജ്, വി പി സുഭദ്ര, കെ എസ് പരമേശ്വരൻ, വി ബി ചന്ദ്രൻ, എം. ജി രാജൻ, ഭാസ്‌കരൻ കെ.എം, തോമസ് ടി കുര്യൻ, ബേസിൽ തമ്പി, പി.സി ജെയ്‌സൺ തുടങ്ങിയവർ നേതൃത്വം നൽകി
0 Comments