തട്ടിപ്പ് നടത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങളും പച്ചവെള്ളം നിറച്ച കന്നാസും
പട്ടിക്കാട്. ഹോട്ടൽ മാനേജരുടെ കൈയ്യിൽ നിന്നും ഫിനോയിൽ എന്ന വ്യാജേനെ പച്ചവെള്ളം നൽകി യുവാവ് പണം തട്ടിയതായി പരാതി. പട്ടിക്കാട് സെന്ററിൽ പീച്ചി പോലീസ് സ്‌റ്റേഷന് എതിർ വശത്തുള്ള ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ന്യൂ ഗ്രേസ് ഹോട്ടലിൽ ആണ് തട്ടിപ്പ് നടന്നത്. കടയുടമ സ്ഥലത്തില്ലാതിരുന്ന തക്കം നോക്കിയാണ് ഉടമ ഓർഡർ ചെയ്തതെന്ന വ്യാജേന കടയിലെത്തി മാനേജർക്ക് പത്ത് ലിറ്ററിന്റെ കന്നാസ് കൈമാറി പണവുമായി തട്ടിപ്പുകാരൻ മുങ്ങിയത്. കന്നാസിന്റെ ഉള്ളിലെ അടപ്പിൽ അൽപ്പം ഫിനോയിലും കന്നാസ് നിറയെ നിറം കലർത്തിയ പച്ചവെള്ളവും നൽകിയായിരുന്നു തട്ടിപ്പ്. ആദ്യത്തെ അടപ്പ് തുറന്നപ്പോൾ പുൽതൈലത്തിന്റെ ഗന്ധമുണ്ടായിരുന്നതുകൊണ്ട് സംശയം തോന്നിയതുമില്ല. തട്ടിപ്പ് നടത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പീച്ചി പോലീസിൽ പരാതി നൽകുമെന്ന് ഉടമ ബേബി തുറപ്പുറം പറഞ്ഞു.
0 Comments