പീച്ചി. എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ഡിസംബർ 1ന് പീച്ചി ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുട നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. എയ്ഡ്‌സ് ദിന ലോഗോയുടെ മാതൃകയിൽ മൺചെരാതുകളിൽ ദീപം തെളിയിച്ചുകൊണ്ടു നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.സജു ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക കെ.എം ഡെയ്‌സി, പിടിഎ പ്രസിഡണ്ട് പി.ഡി വിൻസെന്റ്, എസ്പിസി സിപിഒമാരായ വി സുകുമാരൻ, എം പി. സജിത, സ്‌കൂൾ കൗൺസിലർ ദൃശ്യ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
0 Comments