അറിയിപ്പുകൾ / ജോലി ഒഴിവുകൾ


അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്
തൃശൂർ ചുവന്നമണ്ണ് വഴുക്കുമ്പാറയിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ  മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം ഡിപ്പാർട്ട്‌മെന്റിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ കുറഞ്ഞത് 60 % മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അദ്ധ്യാപന അഭിരുചിയുള്ളവർക്ക് മുൻഗണന. സർവ്വീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.sngcollegevazhukumpara.org എന്ന വെബ്‌സൈറ്റിലോ 9496241004, 9072324336, 9072324335 എന്ന നമ്പറിലോ ബന്ധപ്പെടുക.  Email ID: sncollegevazhukumpara@gmail.com.
ഈമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി 28.12. 2021 ആണ്.

കേരള കാർഷിക ക്ഷേമനിധി ബോർഡിൽ അംഗമാകാം
കേരള കാർഷിക ക്ഷേമനിധി ബോർഡിൽ അംഗമാകുന്നതിന് താഴെ പറയുന്ന രേഖകളുമായി കർഷകർ അക്ഷയ കേന്ദ്രത്തിലോ മറ്റ് ജനസേവ കേന്ദ്രങ്ങളിലോ രെജിസ്‌ട്രേഷൻ നടത്തണമെന്ന് കർഷക സംഘം പീച്ചി മേഖല കമ്മിറ്റി സെക്രട്ടറി ഇ.എം വർഗീസ്, പ്രസിഡന്റ്  ജോർജ് മറ്റത്തിൽ എന്നിവർ അറിയിച്ചു. പ്രായ പരിധി 18നും 55 നും ഇടയിൽ. ഭൂമി പരിധി 5 സെന്റ് മുതൽ 15 ഏക്കർ വരെ. കരുതേണ്ട രേഖകൾ (1)ആധാർ കാർഡ് (2)റേഷൻ കാർഡ് (3)കരം അടച്ച രസീത് (4)ബാങ്ക് പാസ്സ് ബുക്ക് (5)ഫോട്ടോ (6)വരുമാന സർട്ടിഫിക്കറ്റ്.

കോവിഡ് മരണം; ധനസഹായത്തിന് അപേക്ഷിക്കാം
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് 50,000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മരണപ്പെട്ടവരുടെ ആശ്രിതർ ഇതിനുള്ള അപേക്ഷ relief.kerala.gov.in എന്ന പോർട്ടൽ വഴിയാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനായി വാർഡ് മെംബർ, ആശാവർക്കർ, അക്ഷയ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താം. കോവിഡ് മൂലമാണ് മരണമെന്ന് തെളിയിക്കുന്ന രേഖ, ഐസിഎംആർ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.



Post a Comment

0 Comments