സ്വർണ്ണ മെഡൽ നേടിയ അമ്പിളിയെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആദരിച്ചു


കണ്ണാറ. സിവിൽ സർവ്വീസ് സ്റ്റേറ്റ് മീറ്റിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കിടങ്ങൻ വീട്ടിൽ അമ്പിളിയെ കണ്ണാറ വാർഡ് മെമ്പർ രേഷ്മ സജീഷിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലയെ പ്രതിനിധീകരിച്ച് ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ പങ്കെടുത്ത അമ്പിളി 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും റിലേ മത്സരത്തിൽ വെള്ളിയും നേടിയിരുന്നു. എൻ.എസ് സഹജൻ, നീന അലക്‌സ്, സൂര്യ നമ്പൂതിരിപ്പാട്, ഐശ്വര്യ നമ്പൂതിരിപ്പാട് തുടങ്ങിയവർ മെമ്പർക്കൊപ്പം പങ്കെടുത്തു.



Post a Comment

0 Comments