പീച്ചി. ഫിഷറീസ് ഹാച്ചറിക്ക് സമീപം താമസിക്കുന്ന കാവുങ്ങപറമ്പിൽ ഹരിദാസിന്റെ രണ്ട് പോത്തുകൾ ആണ് ഇന്നലെ രാത്രി മോഷണം പോയത്. ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്നവയാണ് ഇവ. ഒന്നര സമയത്ത് രണ്ടുപേർ പ്രദേശത്ത് ടോർച്ച് അടിച്ച് നടക്കുന്നതിന്റെയും മോഷണം നടത്തിയതിന്റെയും സിസി ടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. വീടിന് സമീപത്ത് റോഡരികിൽ കെട്ടിയിരുന്ന പോത്തുകളെ പുലർച്ചെ രണ്ടരയോടെയാണ് പിക്കപ്പ് വാഹനത്തിൽ കയറ്റി കൊണ്ടുപോയിട്ടുള്ളത്. പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
0 Comments