ക്രിസ്മസ് ആഘോഷങ്ങൾ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
പട്ടിക്കാട്. വിവിധ പരിപാടികളോടെ ഗവ.എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ക്രിസ്മസ് ആഘോഷം നടത്തി. പുൽക്കൂട് ഒരുക്കിയും ക്രിസ്മസ് ട്രീ അലങ്കരിച്ചും കരോൾ ഗാനങ്ങൾ ആലപിച്ചും കുട്ടികൾ ആഘോഷ പരിപാടികൾ ഗംഭീരമാക്കി. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ക്രിസ്മസ് കേക്കു മുറിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.ജെ അജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.സി നിർമ്മലാദേവി, വാർഡ് മെമ്പർ ആനി ജോയ്, സി.എം ദാമോദരൻ, ജോഫി, അജിത, ഇസാഫ് പ്രതിനിധി രാജേഷ് എന്നിവർ സംസാരിച്ചു. അധ്യാപകർ, പിടിഎ, എംപിടിഎ, എസ്എസ്ജി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
0 Comments