ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണം: കുരിയാക്കോസ് മാർ ക്ലീമിസ്

വിശ്വാസ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത കുരിയാക്കോസ് മാർ ക്ലീമിസ് സംസാരിക്കുന്നു

കണ്ണാറ. സഭാതർക്കം പരിഹരിക്കുന്നതിനായി  പള്ളികളുടെയും സ്വത്തുക്കളുടെയും ആരാധനാലയങ്ങളുടെയും അവകാശം തീരുമാനിക്കാൻ ഹിതപരിശോധന നടത്തുന്നതിന് വേണ്ട അതോറിറ്റി രൂപീകരിക്കണമെന്ന് യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത കുരിയാക്കോസ് മാർ ക്ലീമിസ് ആവശ്യപ്പെട്ടു. മലങ്കര ചർച്ച് ബില്ലുമായി ബന്ധപ്പെട്ട ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണാറ സെ.മേരീസ് 
യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ നേതൃത്വത്തിൽ കണ്ണാറയിൽ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുരിയാക്കോസ് മാർ ക്ലീമിസ്. വിശ്വാസസംരക്ഷണ സദസ്സിൽ കാല്ലം പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ. ജിജു വർഗ്ഗീസ്, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്‌സൻ ജോൺ, ഭദ്രാസന ജോയിൻ സെക്രട്ടറി റെജി ഊത്തുകുഴി,  ട്രസറ്റി വർഗ്ഗീസ് കിഴക്കേടത്ത്, സെക്രട്ടറി മനോജ് കെ.വി തുടങ്ങിയവർ പ്രസംഗിച്ചു. 



Post a Comment

0 Comments