പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് വട്ടക്കല്ലിൽ ചരക്ക് ലോറി കാനയിലേക്ക് മറിഞ്ഞു. സർവ്വീസ് റോഡിന്റെ ടാറിങ് തകർന്നതാണ് അപകടകാരണം. ചെന്നൈയിൽ നിന്നും പെരുമ്പാവൂരിലേക്ക് സ്‌പോഞ്ചുമായി പോവുകയായിരുന്ന ലോറി സർവ്വീസ് റോഡിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇന്ന് വൈകീട്ട് 5.30ന് ആയിരുന്നു അപകടം സംഭവിച്ചത്. ലോറിയുടെ പിൻചക്രം കയറിയതോടെ ടാറിങ് ഉൾപ്പെടെ ഇടിഞ്ഞ് ലോറിയുടെ പിൻഭാഗം പൂർണ്ണമായും കാനയിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ
പൊള്ളാച്ചി സ്വദേശി അബി ലോറിയിൽ നിന്നും ചാടി രക്ഷപെട്ടു. ഈ ഭാഗത്ത് സർവ്വീസ് റോഡിന്റെ പണികൾ നേരത്തേ പൂർത്തീകരിച്ചിരുന്നെങ്കിലും വശങ്ങൾ കോൺക്രീറ്റ് ചെയ്യാതെയും കാട് കയറി കിടക്കുന്നതുമാണ് അപകടത്തിന് കാരണമായത്. കണ്ടെയിനർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്നതും ഈ സർവ്വീസ് റോഡിലാണ്. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ മൂലമുള്ള അപകടങ്ങളാണ് ഓരോ ദിവസവും പ്രദേശത്ത് നടന്ന്‌കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
0 Comments