പട്ടിക്കാട്. പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്എസ്എൽസി 1982 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ഗ്രീൻ സിറ്റി ഹാളിൽ നടന്ന സംഗമപരിപാടി പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ നമ്മൾ നേടുന്ന ഓരോ സൗഭാഗ്യങ്ങളും സ്വതന്ത്രമായ സുഹൃദ് ബന്ധങ്ങളിൽ നിന്നും നമ്മെ അകറ്റിനിർത്തുന്ന ഒന്നാണെന്നും അതിനിടയിലും ഇത്തരം ഒത്തുചേരലുകൾ ഉണ്ടാകുന്നത് അഭിനന്ദനാർഹം ആണെന്നും ഉദ്ഘാടനപ്രസംഗത്തിൽ പി.പി രവീന്ദ്രൻ പറഞ്ഞു. പൂർവ്വവിദ്യാർത്ഥി എം.എം വത്സൻ അധ്യക്ഷത വഹിച്ചു. അൻപതിൽ പരം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്ത സംഗമത്തിൽ വിവിധ കലാപരിപാടികൾ നടത്തി. ബെന്നി വടക്കൻ, ഭാസ്‌കരൻ, ഷാജി, ബഷിർ, ഷിജു, നസീർ, രമണൻ, ജോസഫ് എന്നിവർ സംസാരിച്ചു
0 Comments