സ്ത്രീപക്ഷ കേരള പ്രതിജ്ഞയെടുക്കുന്ന കുടുംബശ്രീ പ്രവർത്തകർ
പട്ടിക്കാട്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്ത്രീധനത്തിനും സ്ത്രീധനപീഡനങ്ങൾക്കും എതിരെ സംസ്ഥാന സർക്കാരും കുടുംബശ്രീയും ചേർന്ന് സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന വ്യാപകമായി പ്രചാരണം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി പാണഞ്ചേരി പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ സ്ത്രീപക്ഷ കേരള റാലി നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി കൗൺസിലർ മേരി സണ്ണി റാലിയിൽ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
0 Comments