പട്ടിക്കാട്. സംസ്ഥാന ജൂനിയർ സെപാക് ടാക്ക്‌റോ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡൽ നേടിയ ഫെബിൻ ഷാജുവിനെ പാണഞ്ചേരി വൈസ് മെൻ ക്ലബ്ബ് അനുമോദിച്ചു. വൈസ് മെൻ ഇന്റർനാഷ്ണൽ റീജ്യണൽ ഡയറക്ടർ സി.വി.ഹരിദാസ് ഉപഹാരം സമ്മാനിച്ചു. പട്ടിക്കാട് അരിമ്പൂർ വീട്ടിൽ എ.വി.ഷാജുവിന്റേയും മഞ്ജുവിന്റെയും മകനായ ഫെബിൻ തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാത്ഥിയാണ്. ചടങ്ങിൽ പാണഞ്ചേരി വൈസ് മെൻ ക്ലബ്ബ് പ്രസിഡണ്ട് ജോഫി.പി.ജേക്കബ്ബ്, സി.കെ.ഷാജു, ശ്രീനിവാസൻ പണ്ടാരി, റെജി നെല്ലിക്കൻ, ലിബു വർഗ്ഗീസ്, രമേഷ് പാമ്പുംകാട്ടിൽ, ബെന്നി വെട്ടിയാടൻ,ബിജു പൊന്മാണി, ധന്യ ജോഫി എന്നിവർ പങ്കെടുത്തു. ലെഗ് വോളീബോൾ, കിക്ക് വോളീബോൾ എന്നീ പേരുകളിലറിയപ്പെടുന്ന സെപാക് ടാക്ക്‌റോ ഗെയിം വോളീബോളിന് സമാനമായ ഗെയിം ആണ് എന്നാൽ കൈ ഒഴികെയുള്ള ശരീരഭാഗങ്ങൾകൊണ്ട് മാത്രമേ പന്ത് അടിക്കാവൂ. രണ്ടോ, മൂന്നോ നാലോ പേർ വീതമുള്ള ടീമുകൾ ഉണ്ടാകാം. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെുന്ന ഒരു കായിക ഇനമാണെങ്കിലും പതിനെട്ടാം നൂറ്റാണ്ടിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ തായ്‌ലാന്റിലാണ് ഇതിന് ആധുനിക രൂപം കൈവന്നത്.
0 Comments