ഇന്ത്യയെ ബിജെപി പട്ടിണി രാജ്യമാക്കി മാറ്റി: വി.എം സുധീരൻ


തൃശൂർ. ഇന്ത്യയെ ബിജെപി പട്ടിണിക്കാരുടെ രാജ്യമാക്കി മാറ്റിയെന്നും ആഗോള വിശപ്പ് സൂചികയിൽ മാത്രമാണ് ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുന്നതെന്നും വി.എം സുധീരൻ പരിഹസിച്ചു. എഐസിസി ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരൺ പദയാത്ര നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനദ്രോഹത്തിൽ പിണറായി വിജയൻ മോദിയെ കടത്തിവെട്ടുകയാണെന്നും പെട്രോൾ വില കൂട്ടുന്ന മോദിയുടെ അതേ പാതയിലാണ്  മുഖ്യമന്ത്രിയെന്നും
 

സുധീരൻ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി പാവറട്ടി സ്വദേശി വി കെ കൃഷ്ണനിൽ നിന്നും കോൺഗ്രസ് പതാക ഏറ്റുവാങ്ങി  വി എം സുധീരൻ പദയാത്രയ്ക്ക് തുടക്കം കുറിച്ചു.  ആയിരക്കണക്കിന് പ്രവർത്തകർ പദയാത്രയിൽ അണിനിരന്നു. നെടുപുഴ കസ്തൂർബാ കേന്ദ്രത്തിൽ പദയാത്ര സമാപിച്ചു. സമാപന സമ്മേളനം ആലത്തൂർ എംപി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.  ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎമാരായ എം.പി വിൻസെന്റ്, അനിൽ അക്കരെ, ടി.വി ചന്ദ്രമോഹൻ, ടി.യു രാധാകൃഷ്ണൻ, ടി.ജെ സനീഷ് കുമാർ, അഡ്വക്കറ്റ് ജോസഫ് ടാജറ്റ്, ജെയ്ജു സെബാസ്റ്റ്യൻ, കെ.സി അഭിലാഷ്, ലീലാമ്മ തോമസ്, പി.എ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ  ബാബു തോമസിന്റെയും കെ.പി ചാക്കോച്ചന്റെയും നേതൃത്വത്തിൽ പാണഞ്ചേരിയിൽ നിന്ന് അഞ്ഞൂറോളം പേർ പദയാത്രയിൽ പങ്കെടുത്തു.


Post a Comment

0 Comments