അറിയിപ്പുകൾ / ജോലി ഒഴിവുകൾ


ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ഗവൺമെന്റ് വനിതാ ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തുടങ്ങിയ ട്രേഡുകളിൽ ഓരോ ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ മേൽ വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, എൻ റ്റി സി / എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഡിസംബർ 17ന് രാവിലെ 11 മണിക്ക് ചാലക്കുടി ഗവ. വനിതാ ഐടിഐ പ്രിൻസിപ്പൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0480 2700816


പി എസ് സി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം 
സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള വരയിടം ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിൽ ലൈബ്രറി സയൻസ്, പി ജി ഡി സി എ, ഡി സി എ എന്നീ പി എസ് സി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ഡിസംബർ 25ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547005022, 0471 2214773

ദർഘാസ് ക്ഷണിച്ചു 
തൃശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്നതിന് ടാക്‌സി പെർമിറ്റ് ഉള്ള വാഹനം കരാറടിസ്ഥാനത്തിൽ എടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. 7 വർഷത്തിൽ കുറവ് പഴക്കമുള്ള 1000 സിസിയിൽ കുറയാത്ത എഞ്ചിൻ കപ്പാസിറ്റിയുള്ള വാഹനം ഒരു വർഷത്തേക്കാണ് കരാർ എടുക്കുന്നത്. താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. വാഹനത്തിന് 1500 കിലോമീറ്ററിന് പ്രതിമാസം 30,000 രൂപ നിരക്കിലും അധികരിച്ചു വരുന്ന ഓരോ കിലോമീറ്ററുകൾക്ക് അതാത് സമയങ്ങളിൽ നിശ്ചയിക്കുന്ന നിരക്കിലും പരമാവധി 250 കിലോമീറ്റർ വരെ വാടക നിശ്ചയിക്കും.  ആർസി ബുക്ക്, ഇൻഷുറൻസ്, ടാക്‌സി പെർമിറ്റ്, ടാക്‌സ് ചലാൻ തുടങ്ങിയ രേഖകൾ ഉൾപ്പെടെ www.etenders.kerala.gov.in എന്ന ഓൺലൈൻ പോർട്ടലിൽ ഡിസംബർ 21 ന് വൈകീട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കണം. ഡിസംബർ 23ന് ഉച്ചയ്ക്ക് 3 മണിക്ക് ദർഘാസ് തുറക്കും. വിശദവിവരങ്ങൾക്ക് അയ്യന്തോളിലുള്ള ജില്ലാ വനിത ശിശു വികസന ഓഫീസിലോ 0487 2361500 എന്ന നമ്പറിലോ ബന്ധപ്പെടുക.



Post a Comment

0 Comments