പീച്ചി. കേരള സർക്കാർ ഫിഷറീസ് വകുപ്പ് പീച്ചി ഫിഷ് സീഡ് ഹാച്ചറിയിൽ നടത്തിയ ബയോഫ്‌ലോക്ക് മത്സ്യകൃഷിയുടെ ഡെമോൺസ്‌ട്രേഷൻ യൂണിറ്റിലെ രണ്ടാംഘട്ട വിളവെടുപ്പ് നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ ആദ്യവിൽപന നിർവഹിച്ചു. പീച്ചി വാർഡ് മെമ്പർ ബാബു തോമസ്, മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ, പീച്ചി ഹാച്ചറി മാനേജർ ജോമോൾ സി. ബേബി, അക്വാകൾച്ചർ പ്രൊമോട്ടർമാർ, മറ്റു ഹാച്ചറി ജീവനക്കാർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ജൂൺ മാസത്തിൽ 1137 ഗിഫ്റ്റ് കുഞ്ഞുങ്ങളെയാണ് ഡെമോൺസ്‌ട്രേഷൻ യൂണിറ്റിൽ നിക്ഷേപിച്ചിരുന്നത്.
0 Comments