ഇരുമ്പുപാലത്ത് ടാങ്കർ ലോറി മറിഞ്ഞു. ആളപായമില്ല.


കുതിരാൻ
. ഇരുമ്പുപാലം വില്ലൻ വളവിൽ ടാങ്കർ ലോറി മറിഞ്ഞു. ആളപായമില്ല. ഫുൾ ടാങ്ക്  പെട്രോളും ഡീസലുമായി പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഭാരത്
 പെട്രോളിയം കോർപ്പറേഷന്റെ ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകീട്ട്‌ നാല് മണിയോടെ ആയിരുന്നു അപകടം.  വില്ലൻ വളവിൽ നിർമ്മാണം  നടന്നുകൊണ്ടിരിക്കുന്ന സർവ്വീസ് റോഡിലൂടെ കടന്നുപോയ ലോറി മണ്ണിൽ താഴ്ന്നതിനേ തുടർന്ന് ഒരു ഭാഗത്തേക്ക് ചരിഞ്ഞ് മറിയുകയായിരുന്നു. 


ഇതേ തുടർന്ന് ചെറിയ തോതിൽ പെട്രോൾ ചോർച്ച ഉണ്ടായിരുന്നു. കുതിരാനിലെ  രണ്ടാം തുരങ്കത്തിൽ നിന്ന് പാലക്കാട്ടുഭാഗത്തേക്കുള്ള റോഡിന്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. പീച്ചി പോലീസിന്റെയും ഹൈവേ പോലീസിന്റെയും വടക്കുഞ്ചേരിയിൽ നിന്നുള്ള അഗ്നി ശമന സേനയുടെയും നേതൃത്വത്തിൽ ലോറി ഉയർത്തി. ടാങ്കർ നിറയെ പെട്രോൾ ഉള്ളതും ചോർച്ചയുണ്ടായിരുന്നതും മൂലം അതീവ ശ്രദ്ധയോടെയാണ് ലോറി ഉയർത്തുന്ന പണികൾ നടത്തിയത്.




Post a Comment

0 Comments