പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ലേല നോട്ടീസ്


പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ചീനാട്ടിക്കുളം, ചെട്ടിയാർ കുളം,  ചാട്ടുകുളം, ചാത്തംകുളം, ഇരട്ടക്കുളം, ഏലംകുളം, വഴുക്കുംപാറ കുളം, കാവുകുളം, തെക്കേകുളം, ആയോട് ചിറ, പുത്തൻകുളം എന്നീ കുളങ്ങളിൽ നിന്നും ശുദ്ധജല മത്സ്യം പിടിക്കുന്നതിന് 30-12-2021 രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് പരസ്യമായി ലേലം നടത്തുന്നു. ഓരോ കുളങ്ങളും വേർതിരിച്ച് ലേലം ചെയ്യും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പ് 500 രൂപ നിരതദ്രവ്യം അടച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലത്തുക അന്നുതന്നെ നിയമാനുസൃത ജിഎസ്ടി യോട് കൂടി അടയ്‌ക്കേണ്ടതുമാണ്. ലേലം തൊട്ടടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ അംഗീകരിച്ച്  7 ദിവസങ്ങൾക്കകം 200 രൂപ മുദ്രപത്രത്തിൽ എഗ്രിമെന്റ്്  വെക്കേണ്ടതാണ്.  മീൻ പിടിക്കുന്നതിനുള്ള കാലാവധി 2022 മെയ് മാസം 31 വരെ ആയിരിക്കും. ഏതെങ്കിലും കാരണവശാൽ ലേല ദിവസം അവധി ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം പറഞ്ഞ സമയത്ത് തന്നെ ലേലം നടക്കുന്നതാണ്. ലേലം അംഗീകരിക്കാനോ അപ്പാടെ നിരസിക്കാനോ ഉള്ള അവകാശം പഞ്ചായത്ത് ഭരണസമിതിയിൽ നിക്ഷിപ്തമാണ്.  കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസ് പ്രവർത്തി സമയത്ത് നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.



Post a Comment

0 Comments