പീച്ചി. ഒളിമങ്ങാത്ത സൗഹൃദത്തിന്റെ സ്മരണകളുമായി സ്‌കൂൾ അങ്കണത്തിൽ അവർ വീണ്ടും ഒത്തുകൂടി. പീച്ചി ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ 1991 എസ്എസ്എൽസി ബാച്ച് ആയ രജത സമന്വയത്തിന്റെ സൗഹൃദ സംഗമവും മുപ്പതാം വാർഷിക ആഘോഷവും സംഘടിപ്പിച്ചു. തിങ്കളാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾ 1991 വർഷത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന പത്മിനി ടീച്ചർ നിർവ്വഹിച്ചു. ബാച്ചിന്റെ രണ്ടാമത് സംഗമമാണ് നടന്നത്. വിവിധ കലാപരിപാടികളും നടന്നു. ഫാ.ബിജു കല്ലിങ്കൽ, പി.എസ് സണ്ണി, വിനയകുമാർ, ജെയ് കെ. ജോൺ, കെ.ഇ ബൈജു, നോബിൾ, ബിൻസി, ഷീജ, സരള തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments