പട്ടിക്കാട്. ചാണോത്ത് റോഡിൽ അനധികൃത കയ്യേറ്റങ്ങൾ നടന്ന സ്ഥലം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റേഷൻ കട മുതൽ പട്ടിക്കാട് സെന്റർ വരെയുള്ള റോഡിന്റെ ഇരുഭാഗവും കാന നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴാണ് റോഡിലേക്ക് ഇറക്കി പണിത അനധികൃത നിർമ്മാണം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ഇതേതുടർന്ന് ഇന്ന് രാവിലെ പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോണിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ എ.എസ് സുജയ, ഓവർസിയർ ഷിബിൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, മുൻ മെമ്പർ പി.ജെ അജി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
0 Comments