തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നു
പീച്ചി. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ കഴിയാത്തവരെ ഒപ്പം കൂട്ടാനുള്ള കരുതലാണ് സമൂഹത്തിന് വേണ്ടതെന്ന് തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. പീച്ചി അൽവേർണിയ ആശ്രമത്തിൽ മലബാർ മിഷണറി ബ്രദേഴ്‌സിന്റെ നേതൃത്വത്തിൽ ശാരീരിക വൈകല്യമനുഭവിക്കുന്നവർക്കായി ആരംഭിക്കുന്ന റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ മിഷണറി ബ്രദേഴ്‌സ് സുപ്പീരിയർ ജനറൽ ബ്രദർ ബാസ്റ്റിൻ കരുവേലിൽ അധ്യക്ഷത വഹിച്ചു ചടങ്ങിൽ പീച്ചി ലൂർദ്ദ്മാതാ പള്ളി വികാരി ഫാ. ഫ്രാൻസിസ് തരകൻ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ഓർഫണേജ് കൺട്രോൾ ബോർഡ് മെമ്പർ ഫാ. ലിജോ ചിറ്റിലപ്പിള്ളി റീഹാബിലിറ്റേഷൻ സെന്ററിന്റെ അംഗീകാര സർട്ടിഫിക്കറ്റ് കൈമാറി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത, ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി മാത്യു, പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, ഷൈജു കുരിയൻ, എംഎംബി സെ.തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ബ്രദർ ജോസ് ചുങ്കത്ത്, അൽവേർണിയ റീഹാബിലിറ്റേഷൻ സെന്റർ മാനേജർ ബ്രദർ ജോൺസൻ കണിമംഗലത്തുകാരൻ എന്നിവർ സംസാരിച്ചു.
0 Comments