അറിയിപ്പുകൾ / ജോലി ഒഴിവുകൾ


അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്
വഴുക്കുമ്പാറയിലെ എസ്.എൻ.ജി കോളേജിൽ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഫിസിക്‌സിൽ കുറഞ്ഞത് 60 % മാർക്കോടെ ബിരുദാനന്ദര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അദ്ധ്യാപന അഭിരുചിയുള്ളവർക്ക് മുൻഗണന. പഠന യോഗ്യതയുള്ള  മുൻപരിചയമില്ലാത്തവർക്കും സർവ്വീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് www.sngcollegevazhukumpara.org എന്ന വെബ്‌സൈറ്റിലോ 
9496241004, 9072324336, 9072324335 എന്ന നമ്പറിലോ ബന്ധപ്പെടുക.  
Email ID: sncollegevazhukumpara@gmail.com.
ഈ മെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി 06.12.2021 ആണ്.


സ്‌പോർട്‌സ് ക്വാട്ടയിൽ സീറ്റൊഴിവ് 
ചേലക്കര ഗവ.ആർട്‌സ് ആന്റ് സയൻസ് കോളേജിൽ സ്‌പോർട്‌സ് സീറ്റ് ഒഴിവിന് അപേക്ഷിക്കാം. 202122 അധ്യയന വർഷത്തിൽ സ്‌പോർട്‌സ് ക്വാട്ടയിൽ 
ബി എ ഇക്കണോമിക്‌സ്, ബി കോം എന്നീ കോഴ്‌സുകളിലേയ്ക്ക് രണ്ട് സീറ്റ് വീതം ഒഴിവുണ്ട്. അനുബന്ധ രേഖകൾ സഹിതം ഡിസംബർ 9 ഉച്ചയ്ക്ക് 12 നുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04884  253090

വിചാരണ മാറ്റിവെച്ചു 
കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാന്റ്ട്രൈബ്യൂണൽ 4/12/21 തിയതിയിൽ
നിശ്ചയിച്ചിരുന്ന  എല്ലാ എസ്.എം കേസുകളും 19/02/2022
തിയതിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) അറിയിച്ചു.

പോസ്‌റ്റോഫീസ് നിക്ഷേപകരുടെ ശ്രദ്ധയ്ക്ക് 
പോസ്‌റ്റോഫീസ് നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ മാർഗനിർദ്ദേശം 
പുറത്തിറക്കി. അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസിൽ നിക്ഷേപം ആരംഭിക്കാം. നിക്ഷേപകർ ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്‌റ്റേഴ്‌സ് കാർഡിൽ ഏജന്റിന്റെ കയ്യൊപ്പ് വാങ്ങണം. എന്നാൽ നിക്ഷേപകർ നൽകിയ തുക പോസ്റ്റ് ഓഫീസിൽ  അടച്ചതിനുള്ള ആധികാരിക രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാൽ എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ് ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ ഉറപ്പുവരുത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

അധ്യാപക ഒഴിവ് 
ചാവക്കാട് ബ്ലാങ്ങാട് ജി.എഫ്.യു.പി. സ്‌കൂളിൽ എൽ.പി.എസ്.ടി.യുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഡിസംബർ 7ന് ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂളിൽ അഭിമുഖത്തിനായി എത്തണം. കെ ടെറ്റ് യോഗ്യത നിർബ്ബന്ധമാണ്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണന. വരുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.



Post a Comment

0 Comments