സന്ദീപിന്റെ കൊലപാതകം: സിപിഐഎം പ്രതിഷേധ പ്രകടനം നടത്തി

പട്ടിക്കാട്. തിരുവല്ലയിൽ സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ആശയങ്ങൾ പരാജയപ്പെടുമ്പോൾ  ആയുധമെടുത്ത് കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ആർഎസ്എസിന്റെ പുറപ്പാടാണ് സന്ദീപിനെ ദാരുണമായി കൊലപ്പെടുത്തിയതിന് പിന്നിലെന്ന് മാത്യു നൈനാൻ ആരോപിച്ചു. ഇതിനെതിരെ കേരളത്തിലെമ്പാടും ജനരോഷം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഏരിയ കമ്മിറ്റി അംഗം സാവിത്രി സദാനന്ദൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.എം ദാമോദരൻ, പി.വി സുദേവൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറിമാർ പാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.



 

Post a Comment

0 Comments