മണ്ണുത്തി. കെ റെയിൽ പദ്ധതിക്ക് ഇടതു സർക്കാർ തിടുക്കം കാണിക്കുന്നത് അഴിമതിക്ക് നേതൃത്വം നൽകാനും മാഫിയകളെ സഹായിനുമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് മുൻ എംഎൽഎ എം.പി വിൻസന്റ് പറഞ്ഞു. മണ്ണുത്തിയിൽ യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കിലോമീറ്ററോളം മാത്രമുള്ള കുതിരാൻ തുരങ്കം പത്തു വർഷമായിട്ടും പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് 12 കിലോമീറ്റർ തുരങ്കവും 13 കിലോമീറ്റർ റിവർ ക്രോസിങും ഉള്ള, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം
കുറ്റപ്പെടുത്തി. കോൺഗ്രസ്സ് ഒല്ലൂർ ബ്ലോക്ക് പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ കെ.ആർ ഗിരിജൻ മുഖ്യപ്രഭാഷണം നടത്തി. പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്, അസീസ് താണിപ്പാടം, എം.എൽ ബേബി, ജോസഫ് കാരക്കട, കെ.ബി രതീഷ്, ബിന്ദു കാട്ടുങ്ങൽ, എം.യു മുത്തു, ബാബു തോമസ്, കെ.പി ചാക്കോച്ചൻ, ജേക്കബ് പോൾ, അഡ്വ: എസ് അജി, ഡേവിസ് ഒല്ലൂർ, ഷിബു പോൾ, ടി.എസ് മനോജ് കുമാർ, ഇ.എസ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു. കെ റെയിൽ പദ്ധതിക്കെതിരെ ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 18ന് കളക്ടറേറ്റിലേക്ക് സിൽവർ ലൈൻ വിരുദ്ധ ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്നും എംപി വിൻസന്റ് അറിയിച്ചു.
0 Comments