എയ്ദൻ ലൂക്കിനെ എഐവൈഎഫ് പാണഞ്ചേരി മേഖലാ കമ്മിറ്റി അനുമോദിച്ചു

ചെമ്പൂത്ര. എക്‌സ്ട്രാ ഗ്രാസ്പിംഗ് പവർ പ്രകടിപ്പിച്ച് ഒന്നര വയസ്സിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും, കലാം വേൾഡ് റെക്കോർഡിലും ഇടം പിടിച്ച ചെമ്പൂത്ര വൃന്ദാവൻ സ്ട്രീറ്റിൽ പറപ്പുള്ളി ജിതിന്റെയും വചനയുടെയും മകൻ എയ്ദൻ ലൂക്കിനെ എഐവൈഎഫ് പാണഞ്ചേരി മേഖല കമ്മിറ്റിക്കുവേണ്ടി ജില്ല കമ്മറ്റി അംഗം സനിൽ വാണിയമ്പാറ അനുമോദിച്ചു, എഐടിയുസി പഞ്ചയാത്ത് സെക്രട്ടറി  ഷിജോൺ പട്ടിക്കാട്, എഐവൈഎഫ് മേഖല കമ്മിറ്റി പ്രസിഡണ്ട് അശ്വിൻ പൂത്തോപറമ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, രാജേഷ് പൂത്തോപറമ്പിൽ, സുയോഷ് സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments