ആശ്രയ പദ്ധതി ; പട്ടിക്കാട് രണ്ട് കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖകൾ കൈമാറി

സിഡിഎസ് ചെയർപേഴ്‌സൺ ഉഷ മോഹനൻ ഭൂമിയുടെ ആധാരം പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന് കൈമാറുന്നു

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ പട്ടിക്കാട് മൂന്നാം വാർഡിൽ ആശ്രയ പദ്ധതി ഗുണഭോക്താക്കളായ രണ്ട് കുടുംബങ്ങൾക്ക് മൂന്നു സെന്റ് സഥലം വീതം വാങ്ങി നൽകി. ഡിസംബർ 14ന് പഞ്ചായത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഭൂമിയുടെ ആധാരം കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന് കൈമാറി. പ്രസിഡണ്ട് ഗുണഭോക്താക്കൾക്ക് ആധാരം പിന്നീട് കൈമാറും. വാർഡ്  മെമ്പർ ആനി  ജോയ്,  പഞ്ചായത്ത്  അസി. സെക്രട്ടറി വാസുദേവൻ, കുടുംബശ്രീ അക്കൗണ്ടന്റ് രമ്യ, സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നിരാലംബരായ 

കുടുംബങ്ങളെ തിരിച്ചറിയുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംയോജിത പദ്ധതിയാണ് ആശ്രയ. വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികളുടെയും വ്യാപനത്തിൽ പോലും വിട്ടുനിൽക്കുന്ന കുടുംബങ്ങളെ കണ്ടെത്താനുള്ള കുടുംബശ്രീ സംരംഭത്തിന്റെ തുടർച്ചയായി 2002 ൽ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം ഓരോ ഗ്രാമപഞ്ചായത്തും തിരിച്ചറിയപ്പെടുന്ന ഓരോ അഗതി കുടുംബത്തിനും പ്രത്യേകം മൈക്രോ പ്രോജക്ടുകൾ തയ്യാറാക്കേണ്ടതുണ്ട്. ഈ സൂക്ഷ്മ പദ്ധതികൾ ഗ്രാമപഞ്ചായത്തുകളുടെ വാർഷിക പദ്ധതികളുമായി സംയോജിപ്പിക്കുന്നു. ഗ്രാമപഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടുകൾ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, സംസ്ഥാന സർക്കാർ ഫണ്ടുകൾ എന്നിവ സംയോജിപ്പിച്ചാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. 




Post a Comment

0 Comments