കണ്ണാറ. തൃശൂർ ജില്ലാ പഞ്ചായത്തിലെ പീച്ചി ഡിവിഷനിലുള്ള കണ്ണാറ സ്റ്റേറ്റ് സീഡ് ഫാമിൽ 30 വർഷത്തിന് ശേഷം നെൽകൃഷിയിറക്കിയതിന്റെ വിളവെടുപ്പ് നടത്തി. ചൊവ്വാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ എം.എസ് ജയ, സീനിയർ അഗ്രി. ഓഫീസർ റാണി, ബിജു, ഫാം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments