പട്ടിക്കാട്. തെക്കുംപാടം നീർത്തട പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾക്ക് വിവിധ പ്രവൃത്തികൾ നടത്തുന്നതിനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ ഫോമുകൾ ബന്ധപ്പെട്ട കമ്മിറ്റി കൺവീനറിൽ നിന്നോ വാർഡ് മെമ്പറിൽ നിന്നോ മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥനിൽ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ കൂടാതെ തൻവർഷത്തെ കരം അടച്ച രസീതി, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ രണ്ട് വീതം ഫോട്ടോ കോപ്പി എന്നിവ സഹിതം രണ്ട് സെറ്റ് അപേക്ഷകൾ സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് നീർത്തട പദ്ധതി കൺവീനർ : 9495320771 (കെ.പി. രാജേന്ദ്രൻ), ചെയർമാൻ : 9744109745 (പി.വി. സുദേവൻ), ഓവർസിയർ : 9497317263 (പി.ജെ. ജോസഫ് ഷൈൻ) എന്നിവരെ ബന്ധപ്പെടാവുന്നാണ്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 4,5,6,9,10,11,12 എന്നീ വാർഡുകളിലായി പട്ടിക്കാട് തെക്കുംപാടം തോടിലേക്കുള്ള വടക്കുഭാഗത്തെ ചരിവു മുതൽ കുതിരാന്റെ തെക്കുഭാഗത്തുള്ള തെക്കുംപാടം തോട്ടിലക്കുള്ള ചരിവു വരെയുള്ള പ്രദേശമാണ് തെക്കുംപാടം നീർത്തടത്തിൽ ഉൾപ്പെടുന്നത്. നീർത്തടപദ്ധതിയുടെ വിവിധ പ്രവർത്തികൾ നടത്തുക വഴി ഗുണഭോക്തൃവിഹിതം കഴിച്ച് ഒരു നിശ്ചിത തുക കർഷകന് ധനസഹായമായും ലഭിക്കും. മഴക്കുഴികളുടെ നിർമ്മാണം, ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ, മുളത്തൈ നടീൽ, കിണർ റീച്ചാർജിംഗ് യൂണിറ്റുകൾ എന്നിവയാണ് പ്രവർത്തികൾ. ഇതിന്റെ ഗുണഭോക്തൃ വിഹിതത്തെക്കുറിച്ചും കർഷകന് ലഭിക്കുന്ന ധനസഹായത്തെക്കുറിച്ചും കൂടുതൽ അറിയുന്നതിനായി നീർത്തട പദ്ധതി അധികൃതരുമായി ബന്ധപ്പെടുക.
0 Comments