കണ്ണാറ വാർഡിൽ വയോജനങ്ങൾക്ക് വേണ്ടി ക്രിസ്തുമസ് ആഘോഷം നടത്തി

കണ്ണാറ. പതിനാറാം വാർഡിലെ അറുപത്തിയഞ്ചാം നമ്പർ അങ്കണവാടിയിൽ  വയോജനങ്ങൾക്ക് വേണ്ടി വാർഡ് മെമ്പറുടെയും, വെൽഫയർ കമ്മിറ്റിയുടെയും  നേതൃത്വത്തിൽ ക്രിസ്തുമസ്  സെലിബ്രേഷനും, കേക്ക് വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. സജു പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ  രേഷ്മ സജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ മുഖ്യ അതിഥി ആയിരുന്നു. ജാഗ്രതാ സമിതി ജെൻഡർ  റിസോഴ്സ് പേഴ്സൺ മേരി സണ്ണി വയോജനങ്ങൾക്ക് വേണ്ടി ക്ലാസ്സെടുത്തു. എം ബാലകൃഷ്ണൻ, സോമൻ കുളപ്പാറ എന്നിവർ സംസാരിച്ചു. മിനി ടീച്ചർ, രാധാ വാസു തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments