പട്ടിക്കാട്. കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ധീര സൈനികരെ വഴുക്കുംപാറ വായനശാലയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. സൈനികരുടെ ചിത്രത്തിത്തിനു മുന്നിൽ ദീപം തെളിച്ച് പുഷ്പ്പാർച്ചന നടത്തി. വായനശാലയുടെ പ്രസിഡണ്ട് കെ.പി അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണച്ചടങ്ങിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥരായ അരവിന്ദാക്ഷൻ, എൽദോസ്, വാർഡ് മെമ്പർ കെപി ചാക്കോച്ചൻ, ജോർജ്ജ് കുരുവേലിൽ എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. സെക്രട്ടറി സാജൻ, ലൈബ്രേറിയൻ സീന കമ്മിറ്റി അംഗങ്ങളായ ജൂബിൽ, ജയ്‌സ്, വിനോദ് എന്നിവർ നേതൃത്വം നൽകി.
0 Comments