പരിശീലന പരിപാടി പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
പട്ടിക്കാട് . സുസ്ഥിര സാമ്പത്തിക വികസന പരിശീലന പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്കായി പരിശീലന ക്ലാസ്സ് നടത്തി. പട്ടിക്കാട് ഇസാഫ് ബാങ്ക് നബാർഡുമായി സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം പഞ്ചായത്തുകളിൽ ഇത്തരം സുസ്ഥിര സാമ്പത്തിക വികസന പരിശീലന പരിപാടികൾ ഇസാഫ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. ഇസാഫ് ബാങ്ക് ക്ലസ്റ്റർ ഹെഡ് സ്വരൂപ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, ഇസാഫ് ബ്രാഞ്ച് മാനേജർ റോസിലി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ടി.വി അശോക് കുമാർ ക്ലാസ്സെടുത്തു.
0 Comments