ഗ്രാമീണ തൊഴിലാളി വിധവ സംഘം മരത്താക്കരയിൽ നടത്തിയ പ്രതിഷേധ സമരം
മരത്താക്കര. പെൻഷൻ വിവേചനം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഗ്രാമീണ തൊഴിലാളി വിധവ സംഘം പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരത്താക്കര സെന്ററിൽ പ്രതിഷേധ സമരം നടത്തി. ഗ്രാമീണ തൊഴിലാളി സംഘം ജില്ല പ്രസിഡണ്ട് ജിനേഷ് ചെമ്പൂത്ര അധ്യക്ഷത വഹിച്ചു. കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം സി.ആർ റോസിലി സമരം ഉദ്ഘടനം ചെയ്തു. വിധവ സംഘം പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സുജാത പുരുഷോത്തമൻ, ജില്ല ജനറൽ സെക്രട്ടറി കെ.വി ലളിത, രേണുക ആൽപ്പാറ, വൽസല പാണഞ്ചേരി എന്നിവർ സംസാരിച്ചു.
0 Comments