ദേശീയപാത റീടാറിങ് നിലച്ചു. ടാർ മിക്‌സിങ് പ്ലാന്റിലെ നിർമ്മാണം നിർത്തിവെച്ചത് കാരണമെന്ന് അധികൃതർ.



പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ നടന്നുകൊണ്ടിരുന്ന റീടാറിങ് പണികൾ നിലച്ചു. വടക്കുഞ്ചേരി ചോട്ടുപാടത്തെ ടാർ മിക്‌സിങ് പ്ലാന്റിലെ നിർമ്മാണം നിർത്തിവെച്ചതാണ് ടാറിങ് പണികൾ നിലക്കാൻ കാരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം പീച്ചി റോഡിൽ നിന്നും മണ്ണുത്തി ഭാഗത്തേക്ക് ആരംഭിച്ച ടാറിങ് ആണ് മുളയം റോഡ് ജങ്ഷനിൽ എത്തിയപ്പോൾ നിർത്തിവെക്കേണ്ടി വന്നത്. ഇതോടെ മില്ലിങ് മെഷീൻ അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക്
 

ആവശ്യമായ വാഹനങ്ങളെല്ലാം ഒരാഴ്ചയായി ദേശീയപാതയിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. വളരെ വേഗത്തിൽ നടന്നുകൊണ്ടിരുന്ന റീടാറിങ് പണികൾ അവസാന ഘട്ടത്തിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പണികൾ നിർത്തി വെക്കേണ്ടിവന്നതും വാഹനങ്ങൾ ദേശീയപാതയിൽ തന്നെ കിടക്കുന്നതും പ്രദേശത്ത് വാഹന ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. ടാർ മിക്‌സിങ് പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഉയരുന്ന പൊടിശല്യം മൂലം ഉണ്ടായ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് പ്ലാന്റ് നിർത്തിവെക്കേണ്ടിവന്നതെന്നാണ് അധികൃതർ പറയുന്നത്.



Post a Comment

0 Comments