കണ്ണാറ. രാജ്യത്തെ അസംഘടിത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം നൽകുന്ന ഇ-ശ്രം കാർഡിന്റെ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് പതിനാറാം വാർഡ് കണ്ണാറയിൽ നടത്തി. കണ്ണാറ സ്‌കൂളിൽ വെച്ച് നടത്തിയ ക്യാമ്പ് വാർഡ് മെമ്പർ രേഷ്മ സജീഷ് ഉദ്ഘാടനം ചെയ്തു. സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, പി.ജെ ലിജോ, കെ.കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.
0 Comments