പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് ടികെആർ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെച്ച് ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബൈക്കിൽ ഇടിച്ച വാഹനം ഏതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ യുവാവിനെ ആംബുലൻസിൽ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൃശൂർ കല്യാൺ ഗ്രൂപ്പിൽ ഡ്രൈവറായ വിനോദ് കുമാർ എന്ന ആളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. വടക്കുഞ്ചേരി സ്വദേശിയാണ്.
0 Comments