പൂവൻചിറ ട്രൈബൽ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി

പട്ടിക്കാട്. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൂവൻചിറ ഗവ. ട്രൈബൽ എൽ.പി സ്‌കൂളിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി. വാർഡ് മെമ്പർ പി.എ ദീപു ലാപ്‌ടോപ്പ് വിതരണം നിർവഹിച്ചു. പ്രധാനാധ്യാപിക മല്ലിക, പിടിഎ വൈസ്പ്രസിഡണ്ട് സുചിത്ര എന്നിവർ പ്രസംഗിച്ചു. പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയാണ് വിദ്യാകിരണം.




Post a Comment

0 Comments