കൊച്ചി: കെപിസിസി വർക്കിംഗ് പ്രസിഡന്റും, മുൻ ഇടുക്കി എം.പിയും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് (72) അന്തരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു മരണം. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. വെല്ലൂരിൽ ചികിത്സയിലായിരിക്കുമ്പോൾ ആയിരുന്നു മരണം.
ഇടുക്കി ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12 ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, മഹാരാജാസ് കോളേജ്, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ആയിരുന്നു പഠനം. രണ്ട് മക്കൾ ഉണ്ട്. ഭാര്യ ഉമ തോമസ്.
0 Comments