പീച്ചി ചിത്രശലഭ സർവ്വേയിൽ അപൂർവമായ കണ്ടെത്തലുകൾ

സർവ്വേയിൽ പങ്കെടുത്തവർ പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം പ്രഭുവിനൊപ്പം

പട്ടിക്കാട്. പീച്ചി വന്യജീവി വിഭാഗവും, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് പീച്ചി, ചിമ്മണി, ചൂലന്നൂർ എന്നീ മൂന്ന് വന്യജീവി സങ്കേതങ്ങളിൽ നടത്തിയ ചിത്രശലഭ സർവ്വേയിൽ 156 ഇനം  ചിത്ര ശലഭങ്ങളെ കണ്ടെത്തി. അതിൽ പീച്ചി, വാഴാനി വന്യജീവി സങ്കേതത്തിൽ 132 ഇനങ്ങളും, ചിമ്മിണിയിൽ 116, പാലക്കാട് ജില്ലയിലുള്ള ചൂലന്നൂർ മയിൽ സങ്കേതത്തിൽ 41 എന്നിങ്ങനെയുമാണ് കണ്ടെത്തിയിട്ടുള്ളത്. പീച്ചി വന്യജീവി ഡിവിഷനിലെ മൂന്നു വന്യജീവി സങ്കേതങ്ങളിലുമായി ആകെ 200 ഓളം ചിത്രശലഭങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.അതിൽ 23 എണ്ണം വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽപെട്ടവയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം, ഏറ്റവും ചെറിയ
 
ചിത്രശലഭങ്ങളായ സുവർണ്ണ ആര, ഗോമേദക ശലഭം, നീലഗിരി പാപ്പാതി, ബുദ്ധമയൂരി എന്നിവ

ചിത്രശലഭമായ രത്‌നനീലി, സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരി എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടു വരുന്ന ചിത്രശലഭ ഇനങ്ങളായ നീലഗിരി പാപ്പാത്തി, കരിയില ശലഭം, മലബാർ മിന്നൻ, സുവർണ്ണ ആര, പുള്ളിശരവേഗൻ, ഗോമേദകശലഭം തുടങ്ങിയവ സർവ്വേയിൽ റിപ്പോർട്ട് ചെയ്തു. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിക്കു വേണ്ടി ഡോ.കലേഷ് സദാശിവൻ, ഡോ. അനൂപ്, വിനയൻ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം പ്രഭു, പിച്ചി വന്യജീവി സങ്കേതം റേഞ്ച് ഓഫീസർ അനീഷ്, ചിമ്മിണി റേഞ്ച് ഓഫീസർ അജയകുമാർ, പീച്ചി ഡിവിഷൻ വൈൽഡ് ലൈഫ് അസിസ്റ്റന്റ് സലീഷ് മേച്ചേരി എന്നിവരും മറ്റു സർവ്വേ പ്രതിനിധികളും പങ്കെടുത്തു. ഡബ്ല്യുബിഎ, ഗ്രീൻ റൂട്ട്‌സ് ആലപ്പുഴ, ഗ്രീൻ ക്യാപ്പ് തൃശൂർ   തുടങ്ങിയ എൻജിഒ അംഗങ്ങളും കേരള വെറ്റിറനറി യൂണിവേഴ്‌സിറ്റിയുടെ വയനാട് ക്യാമ്പസിൽ നിന്നുള്ള  നിന്നുള്ള വിദ്യാർഥികളും സർവ്വേയുടെ ഭാഗമായിരുന്നു.





Post a Comment

0 Comments