പട്ടിക്കാട് ദേശീയപാതയോരത്തെ സ്ലാബ് തകർന്ന് കാർ ഓടയിൽ വീണു


പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിൽ ദേശീയപാതയോരത്ത് സർവ്വീസ് റോഡിനോട് ചേർന്നുള്ള സ്ലാബ് തകർന്ന് കാർ ഓടയിൽ വീണു. തമിഴ്‌നാട്ടിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രക്കാർ സാധനങ്ങൾ വാങ്ങാൻ സർവ്വീസ് റോഡിനോട് ചേർന്ന് വാഹനം നിർത്തിയിടാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടത് ചക്രം മാത്രമേ കാനയിൽ അകപ്പെട്ടുള്ളു. അതിനാൽ
 

വലിയ അപകടം ഒഴിവായി. നാട്ടുകാർ ചേർന്ന് വാഹനം ഉയർത്തി മാറ്റുകയായിരുന്നു. പീച്ചിറോഡ് ജങ്ഷനിൽ ദേശീയപാതയുടെ ഇരുവശങ്ങളിലും ഇതുപോലെ സ്ലാബുകൾ തകർന്ന് കിടക്കുന്നുണ്ട്. ചെമ്പൂത്ര ഭാഗത്തേക്ക് പോകുന്നവരും പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പോകേണ്ടവരും ഇതുവഴിയാണ് കാൽനടയായി യാത്ര ചെയ്യുന്നത്. സ്ലാബുകൾ തകർന്നു കിടക്കുന്നതിനെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയുട്ടും വേണ്ട നടപടികൾ എടുത്തിട്ടില്ലെന്നും ദേശീയപാത നിർമ്മാണ കമ്പനിയുടെ അനാസ്ഥയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ ആരോപിച്ചു.



Post a Comment

0 Comments