പട്ടിക്കാട്. എക്‌സ്ട്രാ ഓർഡിനറി ഗ്രാസ്പിംഗ് പവർ വിഭാഗത്തിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ നാമധേയത്തിലുള്ള കലാംസ് വേൾഡ് റെക്കോഡും സ്വന്തമാക്കിയ ഒന്നേമുക്കാൽ വയസുകാരൻ എയ്ദൻ ലൂക്കിനെ പാണഞ്ചേരി വൈസ് മെൻസ് ക്ലബ്ബ് ആദരിച്ചു. വൈസ് മെൻ ഇന്റർനാഷ്ണൽ റീജ്യണൽ ഡയറക്ടർ സി.വി.ഹരിദാസ് ഏയ്ദന് ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ പാണഞ്ചേരി വൈസ് മെൻസ് ക്ലബ്ബ് പ്രസിഡണ്ട് ജോഫി പി.ജേക്കബ്, സി.കെ ഷാജു, ശ്രീനിവാസൻ പാണ്ടരി, ധന്യ ജോഫി, റെജി നെല്ലിക്കൻ, ബെന്നി വെട്ടിയാടൻ, ബിജു പൊൻ മാണി തുടങ്ങിയവർ പങ്കെടുത്തു.
0 Comments