പീച്ചി വലതുകര കനാൽ കരകവിഞ്ഞു. ഉറക്കമില്ലാതെ നാട്ടുകാർ.


പട്ടിക്കാട്
: പീച്ചി വലതുകര കനാൽ കരകവിഞ്ഞൊഴുകിയത് ജനങ്ങളെ ഭീതിയിലാക്കി. ഇന്നലെ രാത്രി പത്തിനാണ് കനാൽ കരകവിഞ്ഞ് വീടുകളിലേക്ക് ഒഴുകിയെത്തിയത്. സാധാരണനിലയിൽ കനാൽ തുറക്കുന്നതിനു മുൻപ് കനാലും പരിസരങ്ങളും വൃത്തിയാക്കാറുണ്ട്. എന്നാൽ ഇത്തവണ അത് ചെയ്യാതിരുന്നത് ആണ്  അപ്രതീക്ഷിതമായ വെള്ളക്കെട്ടിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. പട്ടിക്കാട് ചാണോത്തു റോഡിൽ ചീനിക്കാട്ടിൽ പ്രേമൻ , ചന്ദ്രൻ എന്നിവരുടെ വീട്ടിലേക്കാണു രാത്രി വെള്ളം കയറിയത്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോടും കരാറുകാരനോടും  നാട്ടുകാർ കൃത്യമായി കനാൽ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും  നടപടിയെടുത്തില്ലെന്ന്  ആരോപണമുണ്ട്. കൃത്യമായ മുന്നറിയിപ്പില്ലാതെ കൂടുതലായി വെള്ളം തുറന്നു വിട്ടത് ദേശീയപാത നിർമാണത്തിനും തടസ്സം സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്.



Post a Comment

0 Comments