പട്ടിക്കാട് സ്‌കൂളിൽ എസ് പി സിയുടെ ദ്വിദിന ക്രിസ്മസ് ക്യാമ്പ് തുടങ്ങി

പട്ടിക്കാട് സ്‌കൂളിൽ എസ് പി സിയുടെ പത്താമത് ക്രിസ്മസ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പീച്ചി സിഐ എസ് ഷുക്കൂർ സംസാരിക്കുന്നു

പട്ടിക്കാട്. ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്മസ് ക്യാമ്പ് സംഘടിപ്പിച്ചു.  ഡിസംബർ 30, 31 തിയതികളിലാണ് ക്യാമ്പ് നടക്കുന്നത്. പട്ടിക്കാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ വെച്ചു നടക്കുന്ന പത്താമത്തെ ക്രിസ്മസ് ക്യാമ്പിനാണ് ഇന്ന് തുടക്കമായത്. പീച്ചി സിഐ എസ് ഷുക്കൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.വി സുദേവൻ അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്കായി വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും പരിശീലനങ്ങളും ഉണ്ടാകും. റിട്ട. ഡിവൈഎസ്പിയും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി രവീന്ദ്രൻ എസ്പിസി യൂണിറ്റുകളെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചുമുള്ള ആദ്യ ക്ലാസ്സ് നയിച്ചു.  എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരുമായ ഹാരിഷ്, കെ.പി നന്ദിനി എന്നിവരുടെ നേതൃത്വത്തിൽ  പീച്ചി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.  ജില്ല പഞ്ചായത്തംഗം കെ.വി സജു, ഹെഡ്മാസ്റ്റർ എം.കെ സോമൻ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു സംസാരിച്ചു. 




Post a Comment

0 Comments