പാണഞ്ചേരിയിൽ വാഹനാപകടം. യുവാവിന് ഗുരുതര പരിക്ക്.

പട്ടിക്കാട് . മുടിക്കോടിനും പാണഞ്ചേരിക്കും ഇടയിൽ ഇന്നലെ രാത്രി ഉണ്ടായ ബൈക്കപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.  വഴക്കുംപാറ സ്വദേശി രമേഷ് (26) നാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ രമേഷിനെ തൃശ്ശൂർ ആത്രേയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.  തൃശ്ശൂർ ഭാഗത്തു നിന്നും വരികയായിരുന്നു രമേഷ്. അപകടകാരണം വ്യക്തമല്ല. തുടർച്ചയായി അപകടങ്ങൾ നടക്കുന്ന മേഖലയായ മുടിക്കോട് പാണഞ്ചേരി ഭാഗങ്ങളിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി, അപകട സൂചന ബോർഡുകൾ സ്ഥാപിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments