അതി ദരിദ്രർ ; വിലങ്ങന്നൂരിൽ വാർഡ് ജനകീയ സമിതി ചേർന്നു

വിലങ്ങന്നൂർ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വിലങ്ങന്നൂർ വാർഡിൽ അതിദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി വാർഡംഗം ഷൈജു കുരിയന്റെ അധ്യക്ഷതയിൽ  വാർഡ് ജനകീയ സമിതി യോഗം ചേരുകയും ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്തുകയും ചെയ്തു. വാർഡിൽ നിന്നും 32 വ്യക്തികളെ അതിദരിദ്രരുടെ ലിസ്റ്റിലേക്ക് പരിഗണിക്കണമെന്ന നിർദ്ദേശം ചർച്ചകളിൽ ഉയർന്നു വന്നു. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡൾക്കനുസരിച്ച്  ഇവരിൽ നിന്നും അർഹരായവരെ  കണ്ടെത്തി അതി ദരിദ്രലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും സർക്കാൻ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ഇവർക്ക് ലഭ്യമാക്കുമെന്നും മെമ്പർ പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ, മുൻ പഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ്സ് നേതാവുമായ എം.കെ ശിവരാമൻ, സുബി തോമസ്, സുകുമാരൻ അറയ്ക്കൽ, ആശ വർക്കർ ഷേർളി, അങ്കണവാടി ടീച്ചർ എൽസി, തൊഴിലുറപ്പ് മേറ്റ് രമ ശശിധരൻ, വാർഡിന്റെ ചുമതലയുള്ള പഞ്ചായത്ത് പ്രതിനിധി രാഗി സനിത് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.




Post a Comment

0 Comments