ഫുട്‌ബോൾ ടൂർണ്ണമെന്റ് ; യുവദർശൻ ചെമ്പൂത്ര ജേതാക്കൾ

ജേതാക്കളായ യുവദർശൻ ചെമ്പൂത്ര ടീം ടൂർണ്ണമെന്റിന്റെ സംഘാടകർക്കും അതിഥികൾക്കും ഒപ്പം

പട്ടിക്കാട്.  യുത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽപ്പാറ ഗോൾകാസിൽ ഫുട്‌ബോൾ ടർഫിൽ സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്‌ബോൾ ടൂർണ്ണമെന്റിൽ യുവദർശൻ ചെമ്പൂത്ര ജേതാക്കളായി. രാത്രി 11 മണിക്ക് നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ബിബിസി ചേരുംകുഴിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ്  യുവദർശൻ ചെമ്പൂത്രയുടെ വിജയം. 24 ടീമുകളാണ്  ടൂർണ്ണമെന്റിൽ പങ്കെടുത്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് അംഗം സി.എസ് ശ്രീജു ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. ഒ.ജെ  ജനീഷ് വിന്നേഴ്‌സിനുള്ള ട്രോഫിയും, ഇൻകാസ് ഖത്തർ 

സ്‌പോൺസർ ചെയ്ത 10,000 രൂപ ക്യാഷ് പ്രൈസും യുവദർശന് സമ്മാനിച്ചു. റണ്ണേഴ്‌സപ്പ് ആയ ബി.ബി.സി ചേരുംകുഴിക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.സി അഭിലാഷ് ട്രോഫിയും 7000 രൂപയുടെ ക്യാഷ് പ്രൈസും സമ്മാനിച്ചു. യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡണ്ട്  ജിത്ത് ചാക്കോ, കോൺഗ്രസ്സ് പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ്, പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെ പി ചാക്കോച്ചൻ, മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ എന്നിവർ മറ്റു സമ്മാനങ്ങൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ ജിസൻ സണ്ണി, സജാദ് ഇബ്രാഹിം, ജിഫിൻ ജോയ്, ജിതിൻ മൈക്കിൾ, ഷനൂബ് വാണിയമ്പാറ, സുധീഷ് വാണിയമ്പാറ, സജൻ മാത്യു, ലിജോ ജോർജ്, സജിത്ത് ചെമ്പൂത്ര, അലക്‌സ് പാറപ്പുറം, സിബിൻ ജോസഫ്, ബേസിൽ ജോർജ് എന്നിവർ ടൂർണ്ണമെന്റിന് നേതൃത്വം നൽകി.







Post a Comment

0 Comments