പട്ടിക്കാട്. ബി.ജെ. പി പീച്ചി മണ്ഡലം കമ്മിറ്റിയുടെയും ന്യൂനപക്ഷ മോർച്ചയുടേയും നേതൃത്വത്തിൽ ക്രിസ്മസ് രാവ് സംഘടിപ്പിച്ചു.പട്ടിക്കാട് ഹൈവേ പാലസിൽ നടത്തിയ പരിപാടി ന്യൂനപക്ഷ മോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: കെ.ആർ ഹരി ഉദ്ഘാടനം ചെയ്തു. ബിജെപി പീച്ചി മണ്ഡലം പ്രസിഡന്റ് പ്രനീഷ് നടുവിലവളപ്പിൽ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രഭാരിയുമായ ആതിര ടീച്ചർ, പട്ടിക്കാട് മാർത്തോമ്മാ ശ്ലീഹാ പള്ളി വികാരി ഫാ. ഈനാശു, ന്യൂനപക്ഷ മോർച്ച മധ്യ മേഖല വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, പ്രമിൽ, ബിനു അലക്‌സ്, ജയൻ പൂശ്ശേരി, ധ്വനി ഉത്തമൻ,
ദിവ്യ സജി, സുബീഷ് പൂവൻചിറ, സുജാത, ദിലീപ് താണിക്കുടം, സി.എസ് അമൽ, ലിന്റോ, സുബിൻ തുടങ്ങി ബിജെപിയുടെയും ന്യൂനപക്ഷ മോർച്ചയുടെയും യുവമോർച്ചയുടെയും ബിഡിജെഎസിന്റെയും പ്രതിനിധികൾ, എസ്.എൻ.ഡി.പി പീച്ചി യൂണിയൻ സെക്രട്ടറി പി.കെ സന്തോഷ്, കുടുംബി സേവാ സംഘം പ്രസിഡണ്ട് രഞ്ജിത്ത്, മുൻ മണ്ഡലം പ്രസിഡണ്ട് നന്ദകുമാർ, പുത്തൂർ പഞ്ചായത്ത് മെമ്പർമാരായ ആതിര, ജയശ്രീ എന്നിവർ ആശംസകൾ നേർന്നു. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് വിരുന്നും ഉണ്ടായിരുന്നു. ക്രിസ്മസിന്റെ സന്ദേശം മാനവാരിശിക്ക് മുഴുവൻ പ്രസക്തമായ ഒന്നാണ് എന്ന് ഉൾക്കാഴ്ചയാണ് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് പ്രേരണയായതെന്ന് സംഘാടകർ പറഞ്ഞു.
0 Comments