വിലങ്ങന്നൂരിൽ മൊബൈൽ മാവേലി സ്റ്റോർ മന്ത്രി കെ രാജൻ ഫ്‌ലാഗ്‌ ഓഫ് ചെയ്തു


റവന്യൂ മന്ത്രി കെ. രാജൻ വിലങ്ങന്നൂരിൽ സപ്ലൈകോയുടെ മൊബൈൽ മാവേലി സ്‌റ്റോർ  ഫ്‌ലാഗ്‌ ഓഫ് ചെയ്യുന്നു

വിലങ്ങന്നൂർ. സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപനശാലയുടെ പ്രവർത്തനം വിലങ്ങന്നൂരിൽ റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഇന്ധന വില വർദ്ധനവ്, കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം പൊതു വിപണിയിൽ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനവിനും ദൗർലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത്  വിലക്കയറ്റത്തെ നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായാണ്  സപ്ലൈകോയുടെ മൊബൈൽ മാവേലി സ്‌റ്റോറുകൾ ജനങ്ങളുടെ അരികിലേക്ക് എത്തുന്നതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.  ഡിസംബർ 6 ന്  രാവിലെ 8.30 വിലങ്ങന്നൂർ, 9.00പീച്ചി ഡാം (വലതു ഭാഗം), 10.00 ചെന്നായ്പ്പാറ, 12.00 വെള്ളക്കാരിത്തടം, 2.30 താമര വെള്ളച്ചാൽ, 4.15 പാലക്കുന്ന്  5.15 മാന്ദാമംഗലം. ഡിസംബർ 7 ന്  നു രാവിലെ 8.00 കണ്ണാറ, 10.00 പീച്ചി ഡാം (ഇടതുഭാഗം) 12:00 മയിലാട്ടുംപാറ, 2.30  വഴുക്കുംപാറ, 5.00 മണിയൻ കിണർ എന്നിങ്ങനെയാണ് രണ്ടു ദിവസങ്ങളിലായി മൊബൈൽ മാവേലി സ്‌റ്റോർ എത്തുന്ന കേന്ദ്രങ്ങളുടെ സമയക്രമമെന്ന് അധികൃതർ അറിയിച്ചു. ഒരു മാസത്തേക്കുള്ള സബ്‌സിഡി സാധനങ്ങൾ  ജനങ്ങൾക്ക് കുറഞ്ഞ വിലക്ക് വാങ്ങാം. നാളെ കണ്ണാറ സെന്ററിൽ വെച്ച് ജില്ല പഞ്ചായത്തംഗം കെ.വി സജു മൊബൈൽ മോവേലി സ്‌റ്റോറിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ഷൈജു കുരിയൻ, താമരവെള്ളച്ചാൽ വാർഡ് മെമ്പർ അജിത മോഹൻദാസ്, പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് ബാബു തോമസ്, സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments